ഞെട്ടരുത് നാം ദിവസേനെ അകത്താക്കി കൊണ്ടിരിക്കുന്ന പഞ്ചസാരയെ കുറിച്ചു തന്നെയാണീ പറയുന്നത്. പറഞ്ഞത് മറ്റാരുമല്ല നമ്മുടെ രാഷ്ട്രപിതാവായ മഹാത്മ ഗാന്ധി തന്നെ.
'പഞ്ചസാരയും ആധുനികജീവിതശൈലിയും'
- പ്രകൃതിയില്‍ കാണപ്പെടുന്ന മധുരമുള്ള വസ്തുക്കളാണ് യഥാര്‍ത്ഥത്തില്‍ മനുഷ്യന്റെ സ്വാഭാവിക ഭക്ഷണം.
- ഒഴിച്ചു കൂടാനാകാത്ത ആഹാരഘടകമാണ് പഞ്ചസാര(sugar).
- പഴങ്ങളിലും പച്ചക്കറികളിലും പ്രകൃതി തന്നെ ഒരുക്കിയിട്ടുള്ള പഞ്ചസാരയെയാണ് ഇവിടെ ഉദ്ദേശിക്കുന്നത്.
- എന്നാല്‍ നാം കഴിക്കുന്ന വെളുത്ത തരികള്‍ വ്യാവസായിക പഞ്ചസാരയാണ്(industrial sugar).
- ഷുഗര്‍, ബീറ്റ തുടങ്ങിയ പഞ്ചസാരയുടെ അസംസ്കൃത വസ്തുക്കളായ കാര്‍ഷിക ഉത്പന്നങ്ങള്‍ ഉയര്‍ന്ന പോഷകമൂല്യമുള്ളവ തന്നെയാണ്. എന്നാല്‍ സങ്കീര്‍ണ്ണമായ രാസപ്രക്രിയകളിലൂടെ അവയുടെ ഗുണാംശങ്ങള്‍ മുഴുവന്‍ നീക്കി പിഴിഞ്ഞെടുക്കുന്ന ചണ്ടിയാണ് നമ്മുടെ 'ശുദ്ധമായ പഞ്ചസാര'.
- ഒരു വസ്തു, നമ്മുടെ ശരീരത്തിലെ ദഹനപ്രക്രിയ പൂര്‍ത്തിയാക്കണമെങ്കില്‍ അതിന് ചില പോഷകങ്ങളും ജീവകങ്ങളും ആവശ്യമാണ്. സ്വാഭാവിക മധുരം പ്രദാനം ചെയ്യുന്ന പഴങ്ങളില്‍ ഈ സഹായഘടകങ്ങള്‍ ഉണ്ടായിരിക്കും. കരിമ്പിലും ഇതുണ്ട്. എന്നാല്‍ വെറും ചണ്ടി മാത്രമായ നമ്മുടെ പഞ്ചസാരക്ക് ദഹിക്കണമെങ്കില്‍ ശരീരത്തില്‍ നിന്നും ഈ വസ്തുക്കള്‍ വലിച്ചെടുക്കണം. ഇത് ശരീരത്തില്‍ പല കുഴപ്പങ്ങളും ഉണ്ടാക്കും.
- നമ്മെ ബാധിക്കുന്ന പല രോഗങ്ങള്‍ക്കും ഒരു പ്രധാന കാരണം പഞ്ചസാരയാണ്.
- ഒരു ഉദാഹരണം നോക്കാം.
- പഞ്ചസാര ദഹിക്കാന്‍ വേണ്ട ഘടകങ്ങളില്‍ ഒന്നാണ് കാല്‍സ്യം. ഇത് രക്തത്തില്‍ നിന്ന് വലിച്ചെടുക്കുന്നു. ഇത് രക്തത്തിലെ കാല്‍സ്യം-ഫോസ്ഫറസ് അനുപാതം തെറ്റിക്കുന്നു. ഇത് നിയന്ത്രണത്തില്‍ വരുത്താന്‍ എല്ലില്‍ നിന്നും പല്ലില്‍ നിന്നുമെല്ലാം കാല്‍സ്യം വലിച്ചെടുക്കുന്നു. ഫലമോ ! വിവിധ തരം ദന്തരോഗങ്ങള്‍, എല്ലിന് ബലക്കുറവ് മുതലായ പ്രശ്നങ്ങള്‍.
- പല്ല് നല്ലതാക്കാന്‍ ടൂത്ത്പേസ്റ്റ് കമ്പനിക്കാര്‍ പറയുന്നത് പോലെ പേസ്റ്റ് തേച്ചാല്‍ മാത്രം മതിയാകില്ല എന്ന് മനസ്സിലായെന്ന് കരുതുന്നു. (കൂടുതല്‍ അറിയാന്‍ 'ഉമിക്കരിയോ ചില്ലുപൊടിയോ' പോസ്റ്റ് വായിക്കുക)
- മാനവ ചരിത്രത്തില്‍ സംഭവിച്ച ഏറ്റവും വലിയ അബദ്ധമാണ് പഞ്ചസാരയുടെ കണ്ടുപിടുത്തം.
- വിപണിയില്‍ ലഭ്യമാകുന്ന ഗ്ലൂക്കോസ് ശരീരത്തിനാവശ്യമായ ഗ്ലൂക്കോസല്ല. മറിച്ച് പഞ്ചസാരയേക്കാള്‍ അപകടകരവുമാണ് വ്യാവസായിക ഗ്ലൂക്കോസ്.
- വ്യാവസായികമായി തയ്യാറാക്കപ്പെടുന്ന പല ആഹാരങ്ങളിലും ചേര്‍ക്കുന്നത് പഞ്ചസാരയേക്കാള്‍ പതിന്മടങ്ങ് അപകടകാരികളായ സാക്കറിന്‍, ആസ്പര്‍ടൈം, ഡല്‍സിന്‍ തുടങ്ങിയ കൃത്രിമമധുരങ്ങളാണ്. ഇത് ഉപയോഗിക്കുന്നവരില്‍ തലകറക്കം, ഛര്‍ദി, മന്ദത തുടങ്ങിയവ കാണാറുണ്ടത്രേ. അത് കൊണ്ട് ബേക്കറി പലഹാരങ്ങള്‍ കുറക്കുക.
- അടുത്ത പോസ്റ്റില്‍ 'പഞ്ചസാരയുടെ ഭക്ഷണമൂല്യം'.
പഞ്ചസാര നമ്മുടെ ജീവിതത്തില്‍ എന്തുമാത്രം അനാവശ്യവും അതേ സമയം അത് നമ്മുടെ ജീവിതവുമായി എ
No comments:
Post a Comment